Sub Lead

രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കും; ബജറ്റില്‍ പതിനായിരം കോടിയുടെ പദ്ധതി

ഇതിനായി പതിനായിരം കോടി രൂപയും അവര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കും; ബജറ്റില്‍ പതിനായിരം കോടിയുടെ പദ്ധതി
X

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ നിരവധി ജനപ്രിയ, വികസന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യം മുഴുവന്‍ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കുമെന്നാണ് പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഇതിനായി പതിനായിരം കോടി രൂപയും അവര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കുന്നതിലൂടെ പാരിസ്ഥിതിക മലിനീകരണത്തിന് വലിയ തോതില്‍ തടയിടാന്‍ സാധിക്കും. വായു മലിനീകരണത്തിന്റെ പ്രധാന കാരണം ഇപ്പോള്‍ വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന വായു മലിനീകരണത്തിന്റെ പ്രധാന കാരണം ഇപ്പോള്‍ വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകങ്ങളാണ്.

Next Story

RELATED STORIES

Share it