Sub Lead

മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതില്‍ വിരോധം; ലൗ ജിഹാദ് ആരോപണവുമായി രക്ഷിതാക്കള്‍

രക്ഷിതാക്കളുടെ ആരോപണം ഹൈദരാബാദ് പോലിസ് തള്ളി. വിവാഹം നടന്ന സമയത്ത് ദമ്പതികളെ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നെന്നും രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നെന്നും ഹൈദരാബാദ് പുഞ്ചാഗുട്ട പോലിസ് എസിപി അറിയിച്ചു.

മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതില്‍ വിരോധം;  ലൗ ജിഹാദ് ആരോപണവുമായി രക്ഷിതാക്കള്‍
X

ഹൈദ്രാബാദ്: ഹിന്ദു യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്തി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിലുള്ള വിരോധത്തില്‍ ലൗ ജിഹാദ് ആരോപണവുമായി രക്ഷിതാക്കള്‍. മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ലൗ ജിഹാദ് നടത്തിയെന്ന പരാതിയുമായി ഞായറാഴ്ച്ചയാണ് രക്ഷിതാക്കള്‍ ഹൈദരാബാദ് പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. തെലങ്കാന അദിലാബാദ് സ്വദേശിയായ ഇന്ദിര എന്ന യുവതി 2018 ജൂലൈയിലാണ് മുഹമ്മദ് റിസ്‌വാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് മതപരിവര്‍ത്തനം നടത്തി സുനൈറ നര്‍മിന്‍ എന്ന് പേര് സ്വീകരിച്ചിരുന്നു.

പരാതിയുമായി രക്ഷിതാക്കള്‍ പോലിസിനെ സമീപിച്ചതോടെ രക്ഷിതാക്കളുടെ ആരോപണത്തെ തള്ളി യുവതി രംഗത്തെത്തി.താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ് ലാം മതം സ്വീകരിച്ചതെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. 2018 മെയ് 23ന് മതപരിവര്‍ത്തനം നടത്തിയതായുള്ള സര്‍ട്ടിഫിക്കറ്റും യുവതി ഹാജരാക്കി.

മതപരിവര്‍ത്തനവും വിവാഹവും കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ ലൗ ജിഹാദ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മകളെ നിര്‍ബന്ധ പൂര്‍വം മതം മാറ്റിയെന്നും ദുബയിലേക്കോ സിറിയയിലേക്കോ കടത്താനുള്ള ശ്രമമാണെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. തങ്ങള്‍ ഒരാഴ്ച്ച മുമ്പ് മാത്രമാണ് മകള്‍ മതം മാറിയത് അറിയുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

എന്നാല്‍, രക്ഷിതാക്കളുടെ ആരോപണം ഹൈദരാബാദ് പോലിസ് തള്ളി. വിവാഹം നടന്ന സമയത്ത് ദമ്പതികളെ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നെന്നും രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നെന്നും പുഞ്ചാഗുട്ട പോലിസ് എസിപി അറിയിച്ചു.

തനിക്കെതിരേ പരക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന വാദവുമായി യുവതിയും രംഗത്തെത്തി. താന്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മത പരിവര്‍ത്തനം നടത്തിയതെന്ന് സുനൈറ നര്‍മിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മതപരിവര്‍ത്തനവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണെന്നും നര്‍മിന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it