Sub Lead

യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ പുരാതന നഗരം

യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ പുരാതന നഗരം
X

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഹാരപ്പന്‍ സംസ്‌കാരകാലത്തെ നഗരമായ ദോളാവിരയ്ക്ക് ലോക പൈതൃക പദവി. ലോക പൈതൃക ഭൂപടത്തില്‍ നഗരത്തെ ഉള്‍പ്പെടുത്തിയത് യുനെസ്‌കോയുടെ ലോക പൈതൃക കമ്മിറ്റിയാണ് അറിയിച്ചത്. തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് ഏതാനും ദിവസം മുമ്പ് ഇതേ പദവി നല്‍കിയിരുന്നു. ഗുജറാത്തില്‍നിന്ന് പൈതൃക പട്ടികയില്‍ ഇടംപിടിക്കുന്ന നാലാമത്തെ സ്ഥലമാണ് ദോലാവിര. ചംപാനര്‍, റാണി കി വാവ, ചരിത്രനഗരമായ അഹമ്മദാബാദ് എന്നിവയാണു മറ്റുള്ളവ. ചൈനയിലെ ഫുഷൂവില്‍ നടന്ന യുനെസ്‌കോ പൈതൃക കമ്മിറ്റിയുടെ 44ാം സമ്മേളനത്തിലാണ് ഇന്ത്യന്‍ പ്രദേശത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

16ന് ആരംഭിച്ച സമ്മേളനം 31ന് അവസാനിക്കും. ഇതോടുകൂടി ഇന്ത്യയില്‍നിന്നുള്ള പൈതൃക സ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയര്‍ന്നു. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് യുനെസ്‌കോ ഈ വിവരം വെളിപ്പെടുത്തിയത്.യുനെസ്‌കോയുടെ രേഖകള്‍ അനുസരിച്ച് അന്നത്തെ കാലത്തെ ഏറ്റവും മികച്ചതും ഇന്നും നല്ല രീതിയില്‍ സംരക്ഷിച്ചുപോവുന്നതുമായ ചുരുക്കം ചില ദക്ഷിണേഷ്യന്‍ നഗരങ്ങളില്‍പെട്ട സ്ഥലമാണ് ദൊളാവിര.

ഹാരപ്പന്‍ സംസ്‌കാരത്തില്‍ ഉള്‍പ്പെട്ട അഞ്ച് മഹാനഗരങ്ങളില്‍ ഒന്നാണ് ഈ പുരാതന നഗരമെന്ന് കരുതുന്നു. 1968ലാണ് ഗവേഷകര്‍ ഈ നഗരത്തെ കണ്ടെത്തുന്നത്. അന്നത്തെ കാലത്തുതന്നെ വെള്ളം സംരക്ഷിക്കാനും പ്രതിരോധ സംവിധാനങ്ങള്‍ക്കുമായി നഗരത്തില്‍ ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കല്ലുകളും ചെമ്പും ഒക്കെ ഉപയോഗിച്ചുള്ള കലാസൃഷ്ടികളും പ്രത്യേക ശ്മശാന ഘടനകള്‍ ഈ പുരാതന നഗരത്തെ മറ്റ് സാംസ്‌കാരിക സ്ഥലങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നു.

ഇന്ത്യയിലെ 40 ലോക പൈതൃക സ്ഥലങ്ങളുടെ പട്ടിക

ദോളവിര, ഗുജറാത്ത്

രാമപ്പ ക്ഷേത്രം, തെലങ്കാന

താജ്മഹല്‍, ആഗ്ര

ഖജുരാഹോ, മധ്യപ്രദേശ്

ഹംപി, കര്‍ണാടക

അജന്ത ഗുഹകള്‍, മഹാരാഷ്ട്ര

എല്ലോറ ഗുഹകള്‍, മഹാരാഷ്ട്ര

ബോധ്ഗയ, ബിഹാര്‍

സണ്‍ ടെംപിള്‍, കൊണാര്‍ക്ക്, ഒഡീഷ

റെഡ് ഫോര്‍ട്ട് കോംപ്ലക്‌സ്, ദില്ലി

മധ്യപ്രദേശിലെ സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍

ചോള ക്ഷേത്രങ്ങള്‍, തമിഴ്‌നാട്

കാസിരംഗ വന്യജീവി സങ്കേതം, അസം

തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ സ്മാരകങ്ങളുടെ സംഘം

സുന്ദര്‍ബന്‍സ് നാഷനല്‍ പാര്‍ക്ക്, പശ്ചിമ ബംഗാള്‍

ഹുമയൂണിന്റെ ശവകുടീരം, ന്യൂഡല്‍ഹി

ജന്തര്‍ മന്തര്‍, ജയ്പൂര്‍, രാജസ്ഥാന്‍

ആഗ്ര കോട്ട, ഉത്തര്‍പ്രദേശ്

കര്‍ണാടകയിലെ പട്ടടക്കലിലെ ഗ്രൂപ്പ് ഓഫ് സ്മാരകങ്ങള്‍

എലിഫന്റ് ഗുഹകള്‍, മഹാരാഷ്ട്ര

മൗണ്ടന്‍ റെയില്‍വേ ഓഫ് ഇന്ത്യ

നളന്ദ മഹാവിഹാര (നളന്ദ സര്‍വകലാശാല), ബിഹാര്‍

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (മുമ്പ് വിക്ടോറിയ ടെര്‍മിനസ്), മഹാരാഷ്ട്ര

ഖുതുബ് മിനാറും അതിന്റെ സ്മാരകങ്ങളും, ന്യൂഡല്‍ഹി

ചമ്പാനര്‍പവഗഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, ഗുജറാത്ത്

ഗ്രേറ്റ് ഹിമാലയന്‍ നാഷനല്‍ പാര്‍ക്ക്, ഹിമാചല്‍ പ്രദേശ്

രാജസ്ഥാനിലെ ഹില്‍ കോട്ടകള്‍

ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും

മധ്യപ്രദേശിലെ ഭീംബെത്കയിലെ റോക്ക് ഷെല്‍ട്ടറുകള്‍

മനസ് വന്യജീവി സങ്കേതം, അസം

ഫത്തേപൂര്‍ സിക്രി, ഉത്തര്‍പ്രദേശ്

റാണി കി വാവ്, പത്താന്‍, ഗുജറാത്ത്

കിയോലാഡിയോ നാഷണല്‍ പാര്‍ക്ക്, ഭരത്പൂര്‍, രാജസ്ഥാന്‍

നന്ദാദേവിയും വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണല്‍ പാര്‍ക്കുകളും, ഉത്തരാഖണ്ഡ്

പശ്ചിമഘട്ടം

കാഞ്ചന്‍ജംഗ നാഷനല്‍ പാര്‍ക്ക്, സിക്കിം

കാപ്പിറ്റോള്‍ കോംപ്ലക്‌സ്, ചണ്ഡിഗഡ്

അഹമ്മദാബാദിലെ ചരിത്രനഗരം

മുംബൈയിലെ വിക്ടോറിയന്‍, ആര്‍ട്ട് ഡെക്കോ സമന്വയം

പിങ്ക് സിറ്റി- ജയ്പൂര്‍



Next Story

RELATED STORIES

Share it