Sub Lead

കര്‍ണാടകയിലെ അനധികൃത നഴ്‌സിങ് കോഴ്‌സ്; പ്രവേശനം തടയണമെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി

കര്‍ണാടകയിലെ അനധികൃത നഴ്‌സിങ് കോഴ്‌സ്; പ്രവേശനം തടയണമെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി
X


ബെംഗളൂരു: അനധികൃതമായി നഴ്‌സിങ് കോഴ്‌സുകള്‍ നടത്തുന്ന കര്‍ണാടകയിലെ 150 കോളജുകളോട് റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍. ഈ കോളജുകളിലെ 2024-25 വര്‍ഷത്തെ അഡ്മിഷന്‍ തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി വിവരാവകാശ പ്രവര്‍ത്തകനായ എം കെ തോമസ് നല്‍കിയ പരാതിയില്‍ രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയോടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെ നഴ്‌സിങ് ഡിഗ്രി, പിജി കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. കര്‍ണാടകയില്‍ 1400 നഴ്‌സിങ് പഠന സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ചതിയില്‍പ്പെടുന്നവരിലേറെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാന വിദ്യാര്‍ത്ഥികളാണെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ ആഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ നഴ്‌സിങ് കോളജ് ഉടമകളുടെ യോഗത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അടച്ചുപൂട്ടാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


Next Story

RELATED STORIES

Share it