Sub Lead

ലോക്ക് ഡൗണ്‍ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ മധ്യവസയ്കന്‍ ആത്മഹത്യ ചെയ്തു

തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നു. അവരെ ചികില്‍സിക്കാനാവുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചു. ജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്തയുടെ കുറിപ്പിലുണ്ട്.

ലോക്ക് ഡൗണ്‍ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ മധ്യവസയ്കന്‍ ആത്മഹത്യ ചെയ്തു
X

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കമില്ലാതെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് ഭാനു പ്രകാശ് ഗുപ്ത(50)യുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലിലാണ് ഗുപ്ത ജോലി ചെയ്തിരുന്നത്. നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ രഹിതനായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ കൈയില്‍ തീരെ പണമില്ലായിരുന്നു. ഇതോടെയാണ് ഭാനു പ്രകാശ് ഗുപ്ത തീവണ്ടിപ്പാളയത്തില്‍ ജീവന്‍ അവസാനിപ്പിച്ചത്. സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ലോക്ക് ഡൗണിനെ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ റേഷനു നന്ദി പറയുന്ന അദ്ദേഹം, വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നെങ്കിലും അത് അപര്യാപ്തമാണെന്നു കുറിപ്പില്‍ പറയുന്നു. മാത്രമല്ല പഞ്ചസാര, ഉപ്പ്, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നു. അവരെ ചികില്‍സിക്കാനാവുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചു. ജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്തയുടെ കുറിപ്പിലുണ്ട്. മരണവിവരമറിഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹത്തിന് ഒരു റേഷന്‍ കാര്‍ഡുണ്ടെന്നും ക്വാട്ട പ്രകാരം ഈ മാസം അദ്ദേഹത്തിന് ധാന്യം വിതരണം ചെയ്‌തെന്നു ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. അദ്ദേഹത്തിന് ധാന്യത്തിന് കുറവുണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കും. ആത്മഹത്യാക്കുറിപ്പ് ഞങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വീഴ്ചയാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യുപിയിലെ ഭാനു ഗുപ്ത ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അദ്ദേഹത്തിനു ജോലി നഷ്ടമായി. തനിക്കും അമ്മയ്ക്കും ചികിത്സ നല്‍കേണ്ടിവന്നു. അദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്ന് റേഷന്‍ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ മറ്റ് വസ്തുക്കള്‍ വാങ്ങാന്‍ പൈസയില്ല. ഒരു വര്‍ഷം ആഘോഷിക്കുന്ന കത്ത് പോലെ ഈ കത്ത് നിങ്ങളിലേക്ക് എത്തിച്ചേരില്ല. പക്ഷേ ഇത് വായിക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.


Next Story

RELATED STORIES

Share it