യുഎന്‍എ അഴിമതി: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷായടക്കമുള്ള യുഎന്‍എ ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

യുഎന്‍എ അഴിമതി: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷായടക്കമുള്ള യുഎന്‍എ ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്നായിരുന്നു യുഎന്‍എ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ക്രമക്കേട് ആരോപണത്തില്‍ കഴമ്പില്ലെന്നും അന്വേഷണം അനന്തമായി നീളുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.

ക്രൈംബ്രാഞ്ച് തൃശൂര്‍ യൂനിറ്റിന്റെ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതും വാദത്തിനിടെ ജാസ്മിന്‍ ഷാ ചൂണ്ടിക്കാട്ടി. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി

ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് ചോദിച്ചു. ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് മറുപടി. തുടര്‍ന്നാണ് യുഎന്‍എയിലെ അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top