Sub Lead

കശ്മീര്‍: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിര്‍ത്തല്‍ യുഎന്‍ നിരീക്ഷിച്ച് വരികയാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. പാക്ക് അധീന കശ്മീരിലും നിയന്ത്രണ രേഖയിലും സൈനിക നടപടികള്‍ വര്‍ധിച്ചെന്ന റിപോര്‍ട്ടുകളും നിരീക്ഷണത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍
X

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് മുന്നോടിയായി കശ്മീരില്‍ വന്‍ തോതില്‍ സൈന്യത്തെ വിന്യസിക്കുകയും കശ്മീരി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിര്‍ത്തല്‍ യുഎന്‍ നിരീക്ഷിച്ച് വരികയാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. പാക്ക് അധീന കശ്മീരിലും നിയന്ത്രണ രേഖയിലും സൈനിക നടപടികള്‍ വര്‍ധിച്ചെന്ന റിപോര്‍ട്ടുകളും നിരീക്ഷണത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംയമനം പാലിക്കണമെന്ന് എല്ലാ വിഭാഗത്തോടും ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ തദ്ദേശീയ ജനതയോട് ചര്‍ച്ച നടത്തണമെന്ന് ജര്‍മനി ഇന്ത്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

1947ല്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിന് പകരമായി രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന് സ്വയംഭരണം ഉറപ്പ് നല്‍കുന്ന ഭരണഘടന ഇന്ത്യ പാലിക്കണമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ അഡെബഹര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ തുടര്‍ന്നുള്ള എല്ലാ നടപടികളും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണമെന്നും നിയമം അനുശാസിക്കുന്ന പൗരാവകാശങ്ങളെ മാനിക്കണമെന്നും ന്യൂഡല്‍ഹിയോട് ആവശ്യപ്പെടുന്നതായും മരിയ അഡെബഹര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ പദ്ധതികളെക്കുറിച്ചും അതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ജനങ്ങളുമായി ചര്‍ച്ച നടത്തണമെന്നും അഡെബഹര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it