Sub Lead

യുക്രെയ്‌ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തു; നാറ്റോ അംഗത്വ നീക്കം ശക്തമാക്കി സെലന്‍സ്‌കി

എട്ട് വര്‍ഷം മുമ്പ് ക്രൈമിയയന്‍ മുനമ്പ് പിടിച്ചെടുത്ത് പുതിന്‍ റഷ്യയോട് ചേര്‍ത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്.

യുക്രെയ്‌ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തു; നാറ്റോ അംഗത്വ നീക്കം ശക്തമാക്കി സെലന്‍സ്‌കി
X

മോസ്‌കോ: യുക്രെയന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ധാരണയില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നായിരുന്നു ചടങ്ങ്.

എട്ട് വര്‍ഷം മുമ്പ് ക്രൈമിയയന്‍ മുനമ്പ് പിടിച്ചെടുത്ത് പുതിന്‍ റഷ്യയോട് ചേര്‍ത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്. ഇവിടങ്ങളില്‍ ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേര്‍ക്കലെന്ന് റഷ്യ വിശദീകരിക്കുന്നു.

2014ല്‍ യുെ്രെകനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ യുക്രെയ്‌ന്റെ 20 ശതമാനത്തോളം വരും.

2014ലെ യുദ്ധത്തിനുശേഷം റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്‌സ്‌കും. ഇവിടങ്ങളില്‍ യുക്രെയ്ന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സൈനികനടപടി എന്നാണ് ഇപ്പോഴത്തെ അധിനിവേശത്തിന് റഷ്യ നല്‍കുന്ന വിശദീകരണം. യുക്രെയ്ന്‍ സൈന്യത്തില്‍നിന്ന് തിരിച്ചടിനേരിട്ടതോടെയാണ് വിമതപ്രദേശങ്ങളെ ലയിപ്പിക്കാന്‍ ഔദ്യോഗികമായി തീരുമാനമായത്.

അതേസമയം, യുക്രെയ്‌നും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

അതിനിടെ, തങ്ങളുടെ നാല് പ്രദേശങ്ങള്‍ റഷ്യ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ നാറ്റോ അംഗത്വത്തിനുള്ളനീക്കം വേഗത്തിലാക്കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

നാറ്റോയിലേക്ക് ത്വരിതഗതിയിലുള്ള പ്രവേശനത്തിനായുള്ള യുക്രെയ്‌ന്റെ അപേക്ഷയില്‍ ഒപ്പുവെച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണെന്ന് വീഡിയോ പ്രസ്താവനയില്‍ സെലന്‍സ്‌കി വ്യക്തമാക്കി.

Next Story

RELATED STORIES

Share it