തീപാറിയ പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് ജയം
യൂനൈറ്റഡിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പന്ത്രണ്ടാം മിനിറ്റില്‍ ലൂക്ക് ഷോ അടിച്ച സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ തകര്‍ത്തത്.

ഓള്‍ഡ് ട്രാഫഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബാഴ്‌സലോണ ഒരു ഗോളിന് തോല്‍പ്പിച്ചു. യൂനൈറ്റഡിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പന്ത്രണ്ടാം മിനിറ്റില്‍ ലൂക്ക് ഷോ അടിച്ച സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ തകര്‍ത്തത്. ഓള്‍ഡ് ട്രാഫഡില്‍ ബാഴ്‌സയുടെ ആദ്യ വിജയമാണ് ഇത്. മെസി നല്‍കിയ പന്ത് സുവാരസ് ഹെഡറിലൂടെ ഗോളാക്കാന്‍ ശ്രമിക്കവേ യുനൈറ്റഡിന്റെ ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു.
30ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസിക്ക് പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് ചികിത്സ തേടിയശേഷമാണ് മെസി വീണ്ടും കളിക്കളത്തിലിറങ്ങിയത്. തിരിച്ചടിക്ക് യുനൈറ്റഡ് ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. അതേസമയം യുവന്റസ് അയാക്‌സ് മത്സരം ഇരുപക്ഷവും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
RELATED STORIES
കേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT