Sub Lead

ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; വൈകാരിക യാത്രയയപ്പുമായി ശിവസേന പ്രവര്‍ത്തകര്‍

രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഉദ്ധവിന്റെ വാഹനത്തിനു മേല്‍ പുഷ്പവൃഷ്ടി നടത്തി വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്.

ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; വൈകാരിക യാത്രയയപ്പുമായി ശിവസേന പ്രവര്‍ത്തകര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഔദ്യോഗിക വസതി ഒഴിഞ്ഞ അദ്ദേഹം സ്വന്തം വീടായ മാതോശ്രീയിലേക്ക് മാറി. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഉദ്ധവിന്റെ വാഹനത്തിനു മേല്‍ പുഷ്പവൃഷ്ടി നടത്തി വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്.

നേരത്തെ രാജിസന്നദ്ധത അറിയിച്ച ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറുമെന്നും അധികാരത്തോട് ആര്‍ത്തിയില്ലെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം വരും പോകും, എന്നാല്‍ യഥാര്‍ഥ സമ്പത്ത് എന്നത് ജനങ്ങളുടെ സ്‌നേഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്ന് ഒരുപാട് സ്‌നേഹം ലഭിച്ചു. എംഎല്‍എമാര്‍ പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നത് പ്രശ്‌നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമില്ല. ഹിന്ദുത്വവും ശിവസേനയും ഒന്നാണ്. ബാല്‍താക്കറെയുടെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019ല്‍ തങ്ങള്‍ മൂന്ന് പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ശരദ് പവാര്‍ എന്നോട് പറഞ്ഞത്. തനിക്ക് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഏറ്റെടുത്തു. ശരദ് പവാറും സോണിയാ ഗാന്ധിയും ഒരുപാട് സഹായിച്ചു. തന്നില്‍ അവര്‍ വിശ്വാസം പുലര്‍ത്തി, ഫെയ്‌സ്ബുക്ക് ലൈവില്‍ അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it