ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. രണ്ട് കൊലയാളികളില്‍ ഒരാളായ റിയാസ് അത്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

പ്രതികളില്‍ ഒരാളായ റിയാസ് അത്താരിയെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചാ അംഗമായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്നു (ഫയല്‍ ഫോട്ടോ)
ന്യൂഡല്‍ഹി: പ്രവാചകനിന്ദ ആരോപിച്ച് രാജസ്ഥാനില്‍ തയ്യല്‍ക്കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. രണ്ട് കൊലയാളികളില്‍ ഒരാളായ റിയാസ് അത്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസ് അത്താരിയെ രാജസ്ഥാനിലെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയിലെ അംഗമായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യാ ടുഡേയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രാദേശിക ബിജെപി യൂണിറ്റുമായുള്ള ചെയിന്‍വാലയുടെ ബന്ധം ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. ഉദയ്പൂരിലെ ബിജെപി പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇര്‍ഷാദ് ഇന്ത്യാ ടുഡേയോട് സമ്മതിച്ചിട്ടുണ്ട്.
നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത പ്രതിഷേധമുയരുകയും ബിജെപി പ്രതിരോധത്തില്‍ ആവുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഈ കൊലപാതകം നടന്നത് എന്നതിനാല്‍ പലരും ഇതിനു പിന്നിലെ സംഘപരിവാര ഗൂഢാലോചന ചൂണ്ടിക്കാട്ടിയിരുന്നു.പ്രതികള്‍ പ്രാദേശിക ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതോടുകൂടി അവരുടെ ബിജെപി ബന്ധം ബിജെപി പ്രാദേശിക നേതാക്കള്‍ക്ക് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT