Sub Lead

താഹാ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന; കത്തിയുടെ ചിത്രവും പോലിസ് കൊണ്ടു പോയി

താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന്‍ ഇജാസിന്റെ ലാപ്‌ടോപ്പാണ് പോലിസ് കൊണ്ടു പോയതെന്നും അലന്‍ ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്റെ മാതാവ്‌ ജമീല വ്യക്തമാക്കി.

താഹാ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന;  കത്തിയുടെ ചിത്രവും പോലിസ് കൊണ്ടു പോയി
X

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. താഹയുടെ മുറിയിലാണ് പരിശോധന നടത്തിയത്. മുറിയിലുണ്ടായിരുന്ന ഒരു കത്തിയുടെ ചിത്രവും രണ്ട് പുസ്തകങ്ങളും പോലിസ് എടുത്തുകൊണ്ടു പോയിട്ടുണ്ട്. പോലിസ് കൊണ്ടുപോയ പുസ്തകങ്ങള്‍ താഹ സെമിനാര്‍ അവതരിപ്പിച്ചതാണെന്ന് താഹയുടെ ഉമ്മ ജമീല വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് താഹ ഫസലിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തുന്നത്. താഹയുടെ പെരുമാറ്റത്തെക്കുറിച്ച് പോലിസ് ചോദിച്ചറിഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മകന്‍ രക്ഷപ്പെടുമെന്ന് പോലിസ് പറഞ്ഞതായും ഉമ്മ വ്യക്തമാക്കി.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന്‍ ഇജാസിന്റെ ലാപ്‌ടോപ്പാണ് പോലിസ് കൊണ്ടു പോയതെന്നും അലന്‍ ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്റെ മാതാവ്‌ ജമീല വ്യക്തമാക്കി.




Next Story

RELATED STORIES

Share it