പുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും
സ്‌പേസ് എക്‌സിന്റെ ക്രൂ6 ദൗത്യത്തിലാണ് 2023 തുടക്കത്തില്‍ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അവിടെ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം ശാസ്ത്ര ഗവേഷണങ്ങളില്‍ പങ്കാളിയാവും. ഇതോടെ, ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും ഇടംപിടിക്കും.
അബുദബി: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറു മാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാന്‍ ഒരുങ്ങി യുഎഇയില്‍ നിന്നുള്ള സുല്‍ത്താന്‍ അല്‍ നെയാദി.
സ്‌പേസ് എക്‌സിന്റെ ക്രൂ6 ദൗത്യത്തിലാണ് 2023 തുടക്കത്തില്‍ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അവിടെ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം ശാസ്ത്ര ഗവേഷണങ്ങളില്‍ പങ്കാളിയാവും. ഇതോടെ, ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും ഇടംപിടിക്കും.
ആക്‌സിയം സ്‌പേസും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് അല്‍ നെയാദിയ്ക്ക് അവസരം ലഭിച്ചത്. നാസയും ആക്‌സിയം സ്‌പേസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ക്രൂ 6 ദൗത്യത്തില്‍ അല്‍ നെയാദിക്ക് അവസരം നല്‍കാന്‍ ആക്‌സിയത്തിന് സാധിച്ചത്. കരാറിന്റെ ഭാഗമായി ക്രൂ6 ദൗത്യത്തില്‍ ഒരു സീറ്റ് നല്കിയതിന് പകരമായി റഷ്യയുടെ സോയൂസ് പേടകത്തില്‍ ഒരു സീറ്റ് ആക്‌സിയം നാസയ്ക്ക് നല്‍കുകയും ചെയ്തു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ സഞ്ചാരിയല്ല അല്‍ നെയാദി. 2019 ല്‍ ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം കഴിഞ്ഞ ഹസ്സ അല്‍ മന്‍സൂരിയാണ് ആ നേട്ടം കൈവരിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് സംഘടിപ്പിക്കുന്ന ആറാമത്തെ മനുഷ്യയാത്രയാണ് ക്രൂ6 ദൗത്യം. നാസയുടെ സ്റ്റീഫന്‍ ബോവെന്‍ ആണ് പേടകത്തിന്റെ കമാന്‍ഡര്‍, നാസയുടെ തന്നെ വൂഡി ഹോബര്‍ഗ് പൈലറ്റായി ഒപ്പമുണ്ടാവും. 2023 ല്‍ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ പേടകം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുല്‍ത്താന്‍ അല്‍ നെയാദിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസകള്‍ അറിയിച്ചു. യുഎഇയുടെ വളര്‍ന്നുവരുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സുല്‍ത്താന്‍ അല്‍ നെയാദിയുടെ നേട്ടത്തില്‍ അഭിമാനം പങ്കുവച്ചു.
180 ദിവസമാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്ത് ചെലവഴിക്കുക. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 2023 ല്‍ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് നെയാദി ബഹിരാകാശത്തേക്ക് പോകുക.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT