Sub Lead

ഐ ലവ് മുഹമ്മദ് പ്രതിഷേധം; തൗഖിര്‍ റസയുടെ സുഹൃത്തിന്റെ കെട്ടിടങ്ങളും പൊളിച്ചു (VIDEO)

ഐ ലവ് മുഹമ്മദ് പ്രതിഷേധം; തൗഖിര്‍ റസയുടെ സുഹൃത്തിന്റെ കെട്ടിടങ്ങളും പൊളിച്ചു (VIDEO)
X

ബറെയ്‌ലി: ഐ ലവ് മുഹമ്മദ് ബാനറുകളില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച മൗലാന തൗഖിര്‍ റസയുടെ സുഹൃത്ത് മുഹമ്മദ് ആരിഫിന്റെ കെട്ടിടങ്ങളും അധികൃതര്‍ പൊളിച്ചു. പിലിഭിത്ത് ബൈപ്പാസിലെ 16 കടകള്‍ ഉള്ള രണ്ടുനില കെട്ടിടമാണ് പൊളിച്ചത്. കാലങ്ങളായുള്ള ബിസിനസാണ് അധികൃതര്‍ തകര്‍ത്തതെന്ന് വ്യാപാരികള്‍ പറഞ്ഞു. '' കെട്ടിടം നിയമവിരുദമായി നിര്‍മിച്ചെന്ന് അധികൃതര്‍ ആരോപിക്കുന്നു. പക്ഷേ, മൗലാന തൗഖിര്‍ റസയുമായുള്ള മുഹമ്മദ് ആരിഫിന്റെ സൗഹൃദമാണ് ഭരണകൂട ഭീകരതയ്ക്ക് കാരണം.''-ഒരു കടക്കാരന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഐലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധമുണ്ടായി. അതിലൊന്നായിരുന്നു ബറെയ്‌ലിയിലെ പ്രതിഷേധം. അതിക്രൂരമായാണ് പോലിസ് ഈ പ്രതിഷേധത്തെ നേരിട്ടത്. മൗലാന തൗഖിര്‍ റസ ഇപ്പോഴും ജയിലിലാണ്.

Next Story

RELATED STORIES

Share it