Sub Lead

കുറ്റാലത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; അഞ്ചു പേരെ കാണാതായി

പത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കുറ്റാലത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; അഞ്ചു പേരെ കാണാതായി
X

കോയമ്പത്തൂര്‍: കുറ്റാലത്ത് വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. പത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്നാണ് ലഭിച്ചത്. പെരമ്പൂര്‍ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂര്‍ പണ്‍റുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്.

മൂന്ന് സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടുവെങ്കിലും ഇവര്‍ നീന്തി രക്ഷപെട്ടതായി ബന്ധുക്കള്‍ പോലിസിനെ അറിയിച്ചു. രാത്രിയായത് കാരണം തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ജില്ലാ കലക്റ്റര്‍ ആകാശ്, എസ്പി ആര്‍ കൃഷ്ണരാജ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാരിനോട് കലക്ടര്‍ ശുപാര്‍ശ ചെയ്തു.

Next Story

RELATED STORIES

Share it