കൊലപാതകമാണെന്ന് സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

കൊലപാതകമാണെന്ന് സംശയിക്കുന്ന  രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

മൂന്നാര്‍: ഇടുക്കി പൂപ്പാറ ഗ്യാപ്പ് റോഡിന് സമീപം കൊലപാതകമാണെന്ന് സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമ രാജേഷ് ,ജീവനക്കാരന്‍ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പോലീസിന്റെ സംശയം.ശാന്തന്‍പാറ പോലീസ് അന്യോഷണം ആരംഭിച്ചു.രാവിലെ 11മണിയോടെ പൂപ്പാറ ഗ്യാപ്പ് റോഡിന് സമീപത്ത് നിന്നും ഉച്ചയോടുകൂടി റിസോര്‍ട്ടിനു സമീപത്തെ ഏലത്തോട്ടത്തിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്.ആസൂത്രിത കൊലപാതകമാണന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ റിസോര്‍ട്ട് മാനേജര്‍ ഒളിവിലാണെന്നും സൂചനയുണ്ട്.


RELATED STORIES

Share it
Top