'പാലക്കാട് രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടി, അതില്‍ സര്‍ക്കാരിനെന്താണ് കാര്യം'; വിചിത്ര വാദവുമായി കാനം രാജേന്ദ്രന്‍
വര്‍ഗീയ സംഘടനകളെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തണമെന്നും കാനം പറഞ്ഞു.

ആലപ്പുഴ: പാലക്കാട് ജില്ലയില്‍ നടന്ന് കൊലപാതകങ്ങളില്‍ വിചിത്ര വാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് വര്‍ഗീയ സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടി. അതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് കാനം ചോദിച്ചു. സര്‍ക്കാരിനെയോ പോലിസിനെയോ അറിയിച്ചല്ല കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ സംഘടനകളെ തുറന്നു കാണിക്കേണ്ടത് മാധ്യമങ്ങളാണ്. രാഷ്ട്രീയ കൊലപാതകമല്ലെന്നും വര്‍ഗീയ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ എസ്ഡിപിഐ, ആര്‍എസഎസ് നേതാക്കളുടെ കൊലപാതകത്തില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ്. വര്‍ഗീയ സംഘടനകളെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തണമെന്നും കാനം പറഞ്ഞു.
കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി പട്ടത്തലച്ചി സ്വദേശിയായ സുബൈറിന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിട്ടും പോലിസ് വേണ്ട വിധം പരിഗണിക്കാത്തതാണ് കൊല ചെയ്യപ്പെടാൻ കാരണമെന്ന് പോപുലർ ഫ്രണ്ട് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ ഈ വീഴ്ച്ചകളെ മറച്ചുവയ്ക്കാനാണ് കാനം വിചിത്ര വാദവുമായി രംഗത്തെത്തിയത്.
അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ പോലിസിന്റെ നിരീക്ഷണ പരിധിയിലാണ്. ഇവരെ ഉടനെ പിടികൂടുമെന്നും എഡിജിപി വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഒളിവിലാണ്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരേയും പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT