Sub Lead

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ച് വിഎച്ച്പിക്ക് കീഴിലുള്ള വിവേകാനന്ദ ആശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, രണ്ട് പേര്‍ അറസ്റ്റില്‍

പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ച് വിഎച്ച്പിക്ക് കീഴിലുള്ള വിവേകാനന്ദ ആശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, രണ്ട് പേര്‍ അറസ്റ്റില്‍
X

പത്തനംതിട്ട: വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് അധികൃതരുടെ ക്രൂരമര്‍ദ്ദനം. പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് വാര്‍ഡന്‍ അടക്കമുള്ളവര്‍ കുട്ടികളെ ക്രൂരമായി തല്ലിയത്. പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി വിജയകുമാര്‍, റാന്നി സ്വദേശി അശോകന്‍ എന്നിവരാണ് പോലിസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാര്‍ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ആശ്രമം അധികൃതരുടെ അറിവോടെയാണ് മര്‍ദ്ദനമെന്ന് കുട്ടികള്‍ പറയുന്നു. തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് വരിവരിയായി ഇരുന്നില്ല എന്ന് പറഞ്ഞായിരുന്നു തല്ലിയത്. ഞങ്ങള്‍ പിന്നിലാണ് ഇരുന്നത്. മുകളില്‍ പഠിക്കാന്‍ പോകണ്ട സമയമായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഞങ്ങള്‍ ശ്ലോകങ്ങള്‍ ചൊല്ലുന്നതൊക്കെ ഇവര്‍ക്ക് കേള്‍ക്കാമായിരുന്നു. എന്നിട്ടും തങ്ങള്‍ വരിയായി ഇരുന്നില്ലെന്ന് ആരോപിച്ച് തള്ളുകയായിരുന്നു.അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുളള കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ചു. കുട്ടികളെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. എ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനോട് അടിയന്തരമായി അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അഡ്വ. എ സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it