Sub Lead

നടന്‍ അക്ഷയ്കുമാറിന്റെ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന വാദം പൊളിച്ചടുക്കി ട്വിറ്റര്‍

നടന്‍ അക്ഷയ്കുമാറിന്റെ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന വാദം പൊളിച്ചടുക്കി ട്വിറ്റര്‍
X

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിനുള്ളില്‍ താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന നടന്‍ അക്ഷയ്കുമാറിന്റെ വാദം പൊളിച്ചടുക്കി ട്വിറ്റര്‍. ചിരാഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് അക്ഷയ്കുമാറിന്റെ പഴയ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് താരം പറയുന്നത് നുണയാണെന്ന് തെളിയിച്ചിരിക്കുന്നത്. നടന്‍ അക്ഷയ്കുമാറിന്റെ കാനഡ പൗരത്വം സംബന്ധിച്ച് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ചിരാഗ് എന്ന യുവാവ് ചിത്രം ട്വീറ്റ് ചെയ്ത്. 2014ല്‍ മിക്ക സിംഗ് എന്ന വ്യക്തി ട്വീറ്റ് ചെയ്തതാണ് ചിരാഗ് പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം.

ഇത് തെളിയിക്കുന്നത് രാജ് കുന്ദ്ര, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ അക്ഷയ്കുമാര്‍ പങ്കെടുത്തു എന്നാണ്. 2014 മാര്‍ച്ച് 14നുള്ള ചിത്രമാണ് ഇത്. നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തതിന്റെ കാരണം അക്ഷയ്കുമാറിനെ ചോദ്യങ്ങളിലേക്ക് നയിച്ചിരുന്നു. അദ്ദേഹത്തിന്ന് കാനഡ പൗരത്തമുണ്ടന്നതായും വിവാദമായി. ഇതിനെ തുടര്‍ന്ന് കനേഡിയന്‍ പൗരത്വമുണ്ടെങ്കിലും ഏഴ് വര്‍ഷമായി താന്‍ അവിടേക്ക് പോയിട്ടേയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it