Sub Lead

ഗോഡ്‌സെയെ മഹത്വവല്‍കരിച്ച് ഹിന്ദുത്വര്‍; ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ട്വിറ്ററില്‍ ട്രെന്റിങ്

സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളാണ് 'ഗോഡ്‌സെ അമര്‍ രഹെ' എന്ന ട്വീറ്റുകള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും.

ഗോഡ്‌സെയെ മഹത്വവല്‍കരിച്ച് ഹിന്ദുത്വര്‍;  ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ട്വിറ്ററില്‍ ട്രെന്റിങ്
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ മഹത്വവല്‍കരിച്ച് ഹിന്ദുത്വര്‍. നാഥുറാം ഗോഡ്‌സെ അമര്‍ രഹെ (നാഥുറാം ഗോഡ്‌സെ എന്നും ജീവിക്കട്ടെ) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങായത്. 1948 ജനുവരി 30നാണ് ഹിന്ദുത്വ നേതാവ് ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചു കൊന്നത്.

ട്വിറ്റര്‍ ഹാഷ് ടാഗുകളില്‍ മഹാത്മാഗാന്ധിയാണ് ഇന്ത്യയില്‍ ഒന്നാമത്. രണ്ടാമത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയും. ഒരുമണിക്കൂര്‍ മുന്‍പ് ഗാന്ധിവധവുമായി ബന്ധപ്പെട്ട മാര്‍ട്ടിയേഴ്‌സ് ഡേയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഗോഡെസെ രണ്ടാമതെത്തിയത്.

ഹാഷ് ടാഗുകളില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ 53 കെ ട്വീറ്റുകളും ഗോഡ്‌സെയുടെ പേരില്‍ 18 കെ ട്വീറ്റുകളുമാണുള്ളത്. സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളാണ് 'ഗോഡ്‌സെ അമര്‍ രഹെ' എന്ന ട്വീറ്റുകള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും.

Next Story

RELATED STORIES

Share it