Sub Lead

പുതുച്ചേരിയില്‍ ടിവികെ തനിച്ച് മല്‍സരിക്കും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പുതുച്ചേരിയില്‍ ടിവികെ തനിച്ച് മല്‍സരിക്കും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. തമിഴ്നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നിതിനിടെയാണ് പുതുച്ചേരിയില്‍ മുഴുവന്‍ സീറ്റുകളിലും ടിവികെ തനിച്ച് മല്‍സരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിലെ പ്രഖ്യാപനം. 2021-ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍, എ.ഐ.എന്‍.ആര്‍.സി 16 സീറ്റുകളില്‍ മത്സരിക്കുകയും 10 എണ്ണം വിജയിക്കുകയും ചെയ്തിരുന്നു. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ബിജെപി ആറ് സീറ്റുകള്‍ നേടി. എഐഎഡിഎംകെ മല്‍സരിച്ച അഞ്ച് സീറ്റുകളില്‍ ഒന്ന് പോലും നേടാന്‍ കഴിഞ്ഞില്ല. ഡിഎംകെയും കോണ്‍ഗ്രസും ആറ് സീറ്റുകള്‍ വീതം നേടിയിരുന്നു.

ഏപ്രില്‍ 9 നാണ് പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം എന്നിവിടങ്ങളിലെ ഫലപ്രഖ്യാപനത്തോടൊപ്പം മെയ് 4 ന് ഫലം പ്രഖ്യാപിക്കും.




Next Story

RELATED STORIES

Share it