- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ 96% കുട്ടികളും ജീവിക്കുന്നത് മരണഭയത്തിലെന്ന് യുഎന്‍എഫ്പിഎ റിപോര്‍ട്ട്

ഗസ: രണ്ട് വര്‍ഷത്തിലേറെയായി, ഇസ്രായേല്‍ സൈന്യം ഗസയില്‍ നിരന്തരമായ കൂട്ടക്കൊല നടത്തിവരികയാണ്. ഈ യുദ്ധത്തിന്റെ ആഘാതം കൂടുതലും മാനസികമായി ബാധിക്കുന്നത് കുട്ടികളെയാണ്. ഐക്യരാഷ്ട്രസഭയുടെ യുഎന്‍എഫ്പിഎ(ഐക്യരാഷ്ട്രസഭയുടെ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ ഏജന്‍സി)യുടെ റിപോര്‍ട്ട് പ്രകാരം 96% കുട്ടികളും ജീവിക്കുന്നത് മരണഭയത്തിലാണെന്നാണ് കണ്ടെത്തല്‍.
യുഎന്‍എഫ്പിഎയിലെ കൗമാര, യുവജന പ്രോഗ്രാം ഓഫീസര്‍ സീമ അലാമി അവതരിപ്പിച്ച കണക്കുകളില്‍ മനുഷ്യാവകാശ സംഘടനകള്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ഇതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
മാനുഷിക പ്രതിസന്ധികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന കൗമാരക്കാരും യുവാക്കളുമാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്ട്രഗിള്‍ ചെയ്യുന്നതെന്ന് സീമ അലാമി വിശദീകരിച്ചു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കൗമാരക്കാരില്‍ 61 ശതമാനം പേരും പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ജഠടഉ) അനുഭവിക്കുന്നു. കൂടാതെ, 38 ശതമാനം പേര്‍ വിഷാദരോഗവും 41 ശതമാനം പേര്‍ ഉത്കണ്ഠയും അനുഭവിക്കുന്നു.അഞ്ച് യുവാക്കളില്‍ ഒരാള്‍ ആത്മഹത്യയെക്കുറിച്ച് ദിവസവും ചിന്തിക്കുന്നു.
റിപോര്‍ട്ട് അനുസരിച്ച്, ഈ പ്രതിസന്ധിയിലുള്ള പെണ്‍കുട്ടികളുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. മുമ്പ് കുറഞ്ഞുകൊണ്ടിരുന്ന ഗസയിലെ ശൈശവ വിവാഹം ഇപ്പോള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2009 ല്‍ ഗസയിലെ ശൈശവ വിവാഹങ്ങള്‍ 25.5% ആയിരുന്നു, 2022 ല്‍ ഇത് 11% ആയി കുറഞ്ഞു, എന്നാല്‍ കുടുംബങ്ങള്‍ അതിജീവിക്കാന്‍ പാടുപെടുന്നതിനാല്‍ സമീപകാലത്ത് വീണ്ടും അത് ഉയരാന്‍ തുടങ്ങിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















