തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

യുഎഇയിലെ അജ്മാനിലാണ് ഇദ്ദേഹം അറസ്റ്റിലായത്.

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍.യുഎഇയിലെ അജ്മാനിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാറിനെ അജ്മാന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലാണ് അറസ്റ്റ്. വ്യാപാര പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസില്‍ പരാതിക്കാരന്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ നല്‍കിയ വിവരം അനുസരിച്ച് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അജ്മാനില്‍ ഹോട്ടലില്‍ ചര്‍ച്ചയ്ക്കിടെയാണ് അറസ്റ്റെന്നാണു സൂചന. തുഷാറിനെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.


RELATED STORIES

Share it
Top