Sub Lead

കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ വീണ്ടും ഉന്നയിച്ച് തുര്‍ക്കി

കശ്മീരില്‍ 74 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നം പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും യുഎന്നിന്റെ പ്രസക്തമായ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കുന്നതിനും തങ്ങള്‍ അനുകൂല നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം യുഎന്‍ പൊതുസഭയുടെ ഉച്ചകോടിയില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ വീണ്ടും ഉന്നയിച്ച് തുര്‍ക്കി
X

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം യുഎന്‍ പൊതുസഭയില്‍ വീണ്ടും ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തേതില്‍നിന്നും താരതമ്യേന മയപ്പെടുത്തിയുള്ളതായിരുന്നു ഇത്തവണത്തെ പ്രസ്താവന. കശ്മീരില്‍ 74 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നം പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും യുഎന്നിന്റെ പ്രസക്തമായ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കുന്നതിനും തങ്ങള്‍ അനുകൂല നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം യുഎന്‍ പൊതുസഭയുടെ ഉച്ചകോടിയില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

കശ്മീരിന്റെ അവസ്ഥയെ കഴിഞ്ഞ വര്‍ഷം 'ജ്വലിക്കുന്ന പ്രശ്‌നം' എന്ന് വിശേഷിപ്പിക്കുകയും കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ കടുത്ത വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. 'പ്രമേയങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടും, കശ്മീര്‍ ഇപ്പോഴും ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. 80 ലക്ഷം പേര്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്തെ പരാമര്‍ശിച്ച് 2019ല്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.

ആ വര്‍ഷം, മലേസ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉര്‍ദുഗാനെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യ കശ്മീരിനെ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍, ഭരണമാറ്റത്തോടെ മലേസ്യ കഴിഞ്ഞ വര്‍ഷം കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിച്ചിരുന്നില്ല. 2019ല്‍ ഉര്‍ദുഗാന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും അക്കാലത്ത് പാകിസ്താന്‍ പ്രസിഡന്റായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മിലുള്ള 1972ലെ സിംല ഉടമ്പടി പ്രകാരം കശ്മീര്‍ ഒരു ഉഭയകക്ഷി വിഷയമാണെന്നും അത് അന്താരാഷ്ട്രവല്‍ക്കരിക്കരുതെന്നുമാണ് ഇന്ത്യയുടെ വാദം.

ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍, എര്‍ദോഗന്‍ ചൈനയിലെ വൈഗൂര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാമര്‍ശിച്ചു.

Next Story

RELATED STORIES

Share it