Sub Lead

കശ്മീര്‍: ഇന്ത്യാ-പാക് തര്‍ക്കം അവര്‍ക്ക് സ്വന്തമായി പരിഹരിക്കാനാവുമെന്ന് ട്രംപ്

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ട്രംപ് വെളിപ്പെടുത്തി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം.

കശ്മീര്‍: ഇന്ത്യാ-പാക് തര്‍ക്കം അവര്‍ക്ക് സ്വന്തമായി പരിഹരിക്കാനാവുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: കശ്മീരിനെ ചൊല്ലി ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവര്‍ക്ക് തന്നെ കൈകാര്യം ചെയ്യാനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ജി ഏഴ് ഉച്ചകോടിയില്‍ മോദി - ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യാ -പാക് തര്‍ക്കത്തില്‍ ഇടപെടാമെന്ന് നേരത്തേ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ലെന്നു ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മോദി അറിയിച്ചിരുന്നു.

തേജസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ട്രംപ് വെളിപ്പെടുത്തി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം.

കശ്മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കുടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്്താനുമായി ഇന്ത്യ സംസാരിക്കും.ശുഭകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.പാകിസ്താനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി അറിയിച്ചു.

Next Story

RELATED STORIES

Share it