Sub Lead

ഡോണള്‍ഡ് ട്രംപ് ഇന്ന് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും

ഡോണള്‍ഡ് ട്രംപ് ഇന്ന് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും
X

വാഷിങ്ടണ്‍: യുഎസിന്റെ 47ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും ഇന്ന് അധികാരമേല്‍ക്കും. നാലുവര്‍ഷമാണ് ഇരുവരുടെയും കാലാവധി. അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യയില്‍ രാത്രി 10.30) ആണ് ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങ് ആരംഭിക്കുന്നത്.

നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്‌ളോറിഡയിലെ വസതിയില്‍ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകന്‍ ബാരണ്‍ ട്രംപും ഇന്നലെ വാഷിങ്ടണിലെത്തി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുന്‍പു തന്നെ വാഷിങ്ടണിലെത്തി.

ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം ട്രംപ് 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്നാണു റിപോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരെ പുറത്താക്കണമെന്ന ഉത്തരവ് ആദ്യദിനം തന്നെ ഉണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വാഷിങ്ടണില്‍ ട്രംപ് നടത്തിയ അത്താഴവിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയും പങ്കെടുത്തു. ഇന്നത്തെ സത്യപ്രതിജ്ഞച്ചടങ്ങിലും അംബാനി ദമ്പതികള്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്നു രാത്രി നടക്കുന്ന വിരുന്നുകളിലൊന്ന് നടത്തുന്നത് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്.

Next Story

RELATED STORIES

Share it