ത്രിപുര സംഘര്‍ഷം: യുഎപിഎ ചുമത്തിയതിനെതിരേയുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രിം കോടതി
സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടുത്തി 102 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരേ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ന്യൂഡല്‍ഹി: സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കെതിരേ യുഎപിഎ പ്രകാരം എഫ്‌ഐആര്‍ സമര്‍പ്പിക്കാനുള്ള ത്രിപുര പോലിസിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രിംകോടതി.
സംസ്ഥാനത്ത് സമാധാനം തകര്‍ക്കുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടുത്തി 102 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരേ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് യുഎപിഎ ചുമത്തിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
'ഇത് ത്രിപുരയിലെ സംഭവങ്ങളെക്കുറിച്ചും എഫ്‌ഐആറുകളെക്കുറിച്ചും 41 എ നോട്ടീസുകളെക്കുറിച്ചും വസ്തുതാന്വേഷണ ദൗത്യത്തിന് പോയ അഭിഭാഷകര്‍ക്ക് നല്‍കിയ നോട്ടിസുകളെക്കുറിച്ചാണ്, ത്രിപുര കത്തുന്നുവെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു,' അദ്ദേഹം ഹരജിയില്‍ പറഞ്ഞു.
ഹര്‍ജി ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. എന്നാല്‍, 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' എന്നതിന്റെ വിശാലമായ നിര്‍വചനം ഉള്‍പ്പെടെ, വലിയ അളവില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
കേസ് ചുമത്തപ്പെട്ടവര്‍ 'ആസന്നമായി ഭീഷണിയിലായതിനാല്‍' വിഷയം അടിയന്തിരമായി ഏറ്റെടുക്കാന്‍ അദ്ദേഹം രമണയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് വാദം കേള്‍ക്കുന്നതിനുള്ള തീയതി നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് സമ്മതിച്ചത്.
കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഒക്ടോബര്‍ 26ന് ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു, റാലിക്കിടെ മുസ്ലീംകളുടെ പള്ളികള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമണവും തീവെപ്പും നടന്നിരുന്നു. പിന്നാലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ മുസ്ലിം വീടുകള്‍ക്ക് നേരെയും കൂട്ടമായ ആക്രമണവും നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില 'തികച്ചും സാധാരണമാണ്' എന്നും പള്ളികളൊന്നും കത്തിച്ചിട്ടില്ലെന്നുമാണ് പോലിസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്.
അഭിഭാഷകരായ ഇഹ്തിസാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് പോലിസ് കേസ് എടുത്തത്.
102 സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കും പോലിസ് കത്തയച്ചിട്ടുണ്ട്.
RELATED STORIES
വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMTകണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്‍; ബ്രിട്ടനില്‍ പ്രചാരണവുമായി ഡിജിറ്റല്‍...
20 May 2022 6:46 AM GMT