Sub Lead

400 കിലോ കഞ്ചാവുമായി ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍

ത്രിപുര ബിജെപി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് മംഗള്‍ ദേബര്‍മ്മയാണ് പിടിയിലായത്

400 കിലോ കഞ്ചാവുമായി ബിജെപി ഉപാധ്യക്ഷന്‍ പിടിയില്‍
X

അഗര്‍ത്തല:400 കിലോ കഞ്ചാവുമായി ത്രിപുരയില്‍ ബിജെപി നേതാവ് പിടിയില്‍.ത്രിപുര ബിജെപി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് മംഗള്‍ ദേബര്‍മ്മയാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ ത്രിപുര പോലിസ് അന്വേഷണം ആരംഭിച്ചു.

കമാല്‍പൂരിലേക്കുള്ള യാത്രാമധ്യേ ധലായ് ജില്ലയില്‍ വച്ചാണ് മംഗള്‍ ദേബര്‍മയുടെ വാഹനത്തില്‍ നിന്ന് 400കിലോഗ്രാം വരുന്ന കഞ്ചാവ് കണ്ടെടുത്തത്.ദേബര്‍മയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രിയോടെ വിട്ടയക്കുകയായിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നുമായിരുന്നു ബിജെപി നേതാവിന്റെ വിശദീകരണം.എന്നാല്‍ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പോലിസ് ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.പരിശോധനക്കിടെ കാറില്‍ നിന്ന് രക്ഷപ്പെട്ട നേതാവിനെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായാണ് സംഭവമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. മംഗള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നിയമപ്രകാരം കേസെടുക്കാമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it