Sub Lead

ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

20ന് രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് സുഭല്‍ ബൗമികിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ സുഭല്‍ ബൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വീഴ്ത്തി ബിജെപിക്ക് ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഭല്‍. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോധ് കിഷോര്‍ മാണിക്യയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്സില്‍ ചേരാനുള്ള തീരുമാനമുണ്ടായത്.

20ന് രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് സുഭല്‍ ബൗമികിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുഭല്‍ ബൗമികിന്റെ രാജിക്കത്തില്‍ പറയുന്നു. താന്‍ ബി.ജെ.പിക്ക് ഭാരമായി എന്ന് തോന്നിയെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുഭല്‍ ബൗമിക് നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു. വലിയ വിഭാഗം അനുയായികളും തന്നോടൊപ്പം കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് സുഭല്‍ ബൗമിക് പറഞ്ഞു.

Next Story

RELATED STORIES

Share it