മുത്ത്വലാഖിനെതിരായി നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും: രവിശങ്കര്‍ പ്രസാദ്
BY JSR7 Jun 2019 5:50 PM GMT
X
JSR7 Jun 2019 5:50 PM GMT
ന്യൂഡല്‍ഹി: മുത്ത്വലാഖ് നിയമം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണെന്നും അത് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്നു നിയമം പാസാക്കാന്‍ സാധിച്ചിരുന്നില്ല. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ മുത്ത്വലാഖ് നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പുതിയ നിയമപ്രകാരം മുത്ത്വലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റാരോപിതന്റെ ഭാര്യയുടെ നിലപാട് അറിഞ്ഞതിന് ശേഷം കോടതിയില്‍ നിന്ന് മാത്രമേ കുറ്റാരോപിതനു ജാമ്യം നേടാനാവൂ.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT