Sub Lead

മുന്‍ കേന്ദ്ര റെയില്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജിവച്ചു

മുന്‍ കേന്ദ്ര റെയില്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജിവച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര റെയില്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ നിന്ന് നാടകീയമായ പുറത്തുകടക്കലാണ് ഈ രാജിയെന്നാണ് സൂചന. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

തന്റെ സംസ്ഥാനത്തുള്ള രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് തനിക്ക് നിസ്സഹായത തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പ്രശംസിച്ച് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് പരിവര്‍ത്തന്‍ റാലിക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ പറഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്നാണ്. ബിജെപിക്ക് എത്ര ഗോളടിക്കാനാകുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു മമത ബാനര്‍ജിയുടെ മറുപടി. ബിജെപിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാലും ബംഗാളില്‍ ഒന്നും സംഭവിക്കില്ല. പശ്ചിമബംഗാളില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ഇവിടെ ബിജെപി ഗോളടിക്കില്ല. ഗോള്‍ കീപ്പര്‍ താനാണ് എന്നും മമത ബിജെപിയെ വെല്ലുവിളിച്ചിരുന്നു.




Next Story

RELATED STORIES

Share it