ഭര്ത്താവിന്റെ വീട് ഉപേക്ഷിച്ച് ബന്ധുവീട്ടില് താമസിച്ചു; യുവതിയെ മരത്തില് കെട്ടിത്തൂക്കി തല്ലിച്ചതച്ച് ബന്ധുക്കള് (വീഡിയോ)
പത്തൊന്പതുകാരിയെ മരത്തില് കെട്ടിത്തൂക്കിയാണ് പിതാവും ബന്ധുക്കളും ചേര്ന്ന് തല്ലിച്ചതച്ചത്. ജൂണ് 29ന് അലിരാജ്പൂര് ജില്ലയിലാണ് സംഭവം.

ഭോപ്പാല്: മധ്യപ്രദേശില് വിവാഹിതയായ ഗോത്ര യുവതിക്ക് ബന്ധുക്കളുടെ ക്രൂര മര്ദ്ദനം. പത്തൊന്പതുകാരിയെ മരത്തില് കെട്ടിത്തൂക്കിയാണ് പിതാവും ബന്ധുക്കളും ചേര്ന്ന് തല്ലിച്ചതച്ചത്. ജൂണ് 29ന് അലിരാജ്പൂര് ജില്ലയിലാണ് സംഭവം. മൂന്നു മാസങ്ങള്ക്കു മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. എന്നാല്, അടുത്തിടെ ഭര്ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില് പോയി താമസമാക്കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്ട്ടുകള്.ഒരു മരത്തില് കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര് ചേര്ന്ന് യുവതിയെ തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
സമീപവാസികള് ഇത് കണ്ട് നോക്കിനില്ക്കുകയായിരുന്നു. യുവതി വേദനകൊണ്ട് പിടയുമ്പോള് മര്ദ്ദിക്കുന്നവരും കണ്ടുനില്ക്കുന്നവരും ചിരിക്കുന്നതും വീഡിയോയില് കാണാം. സംഭവത്തില് നാലു പേര് പിടിയിലായിട്ടുണ്ട്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോക്കെതിരേ വന്വിമര്ശനമാണ് സാമൂഹിക മാധ്യമങ്ങളില് ഉയരുന്നത്.
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMT