Sub Lead

കെവിന്‍ വധക്കേസ്: രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കം; കെവിന്റെ പിതാവിനെ ഇന്ന് വിസ്തരിക്കും

കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ടു പേരെ ഇന്ന് വിസ്തരിക്കും.

കെവിന്‍ വധക്കേസ്: രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കം; കെവിന്റെ പിതാവിനെ ഇന്ന് വിസ്തരിക്കും
X

കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കമാവും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുക. ജൂണ്‍ അവസാനം വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ടു പേരെ ഇന്ന് വിസ്തരിക്കും.

കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.

കെവിന്‍ കൊല്ലപ്പെട്ടശേഷം ഒളിവില്‍പോയി താമസിച്ച കുമളിയിലെ ഹോംസ്‌റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

താഴ്ന്ന ജാതിയാണെന്ന് ആരോപിച്ചാണ് പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും ചേര്‍ന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിര്‍ണായക മൊഴി നല്‍കിയിരുന്നു. മാതാപിതാക്കള്‍ ക്രൂരമായാണ് പെരുമാറിയതെന്നും മര്‍ദിച്ചതിന്റെയും പിതാവ് പൊള്ളലേല്‍പിച്ചതിന്റെയും പാടുകള്‍ കോടതിയില്‍ കാണിക്കുകയും ചെയ്തിരുന്നു.

കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍ എം ചെറിയാന്‍, മൃതദേഹം പുറത്തെടുത്ത അഗ്നിശമനസേനാ ജീവനക്കാരന്‍ ഷിബുവും കെവിന്‍ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുര്‍ബലപ്പെടുത്തുന്ന മൊഴി നല്‍കിയിരുന്നു. ആദ്യഘട്ട വിചാരണയില്‍ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിന്‍ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്

Next Story

RELATED STORIES

Share it