Sub Lead

അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു; യാത്രക്കാര്‍ വലയുന്നു

അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു; യാത്രക്കാര്‍ വലയുന്നു
X

പാലക്കാട്: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി തുടരുന്നതകാരണം അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. പറളി-മങ്കര ഭാഗത്ത് ട്രാക്കന്‍െ്‌റ അറ്റകുറ്റപ്പണിയും സ്ലീപ്പറുകളുടെ മാറ്റവുമാണ് വൈകിയോട്ടത്തിനു കാരണമെന്നാണ് വിവരം. ഇതോടെ, അമൃതയില്‍ ആര്‍സിസി യില്‍ അടക്കം ചികിത്സയ്ക്കു പോകുന്ന ഒട്ടേറെ പേരാണു പ്രയാസത്തിലായത്. സമയത്തിനു തിരുവനന്തപുരത്ത് എത്താനാകാതെ ഔദ്യോഗിക കാര്യങ്ങള്‍ മുടങ്ങുന്നവരുമുണ്ട്. വൈകിയോടുന്ന ചില ദീര്‍ഘദൂര ട്രെയിനുകള്‍ വീണ്ടും രണ്ടു മണിക്കൂറിലധികം വൈകുന്നു. പണി നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ ആഴ്ചയിഴ്ചയില്‍ ചൊവ്വ, വെള്ളി , ഞായര്‍ ദിവസങ്ങളില്‍ ട്രെയിനുകള്‍ വൈകുമെന്നു റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍ 31 നു ശേഷം വൈകുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നുമില്ല. പണി നടക്കുന്ന സമയത്തെക്കുറിച്ച് അധികൃതര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന. ഈ റൂട്ടില്‍, ട്രെയിനുകള്‍ക്ക് ഇടവേളയുള്ള വൈകിട് ആറുമുതല്‍ 10 വരെയുള്ള സമയത്താണു നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ 10 നു ശേഷവും ഇതു നീളുന്നതാണ് പ്രശ്‌നങ്ങശ്‌നള്‍ക്കു കാരണം. ഒലവക്കോട് ജങ്ഷന്‍നില്‍നിന്നു രാത്രി ഒമ്പതിന് പുറപ്പെടേണ്ട അമൃത കഴിഞ്ഞദിവസം രണ്ടരമണിക്കൂര്‍ വൈകിയാണു പോയത്. നാലും അഞ്ചും മണിക്കൂര്‍ വൈകിയോടി ഒലവക്കോട് ജങ്ഷനില്‍ എത്തുന്ന കേരള, കൊച്ചുവേളി എക്‌സ്പ്രസുകളും ഇവിടെ കുടുങ്ങുന്നു. ചികിത്സയ്ക്ക് ആര്‍സിസിയില്‍ ക്യൂ നിന്ന് ടോക്കണ്‍ എടുക്കേണ്ടവരും പരിശോധനയ്ക്കു മുമ്പുള്ള കാര്യങ്ങള്‍ സമയത്തിനു പൂര്‍ത്തിയാക്കേണ്ടവരും ട്രെയിന്‍ വൈകുന്നതോടെ നെട്ടോട്ടമോടേണ്ട സാഹചര്യമാണ്. അതതു ദിവസം മടങ്ങാനും കഴിയില്ല. ട്രെയിന്‍ വൈകുന്നതിനെക്കുറിച്ച് ഒട്ടേറെ പേര്‍ പരാതിപ്പെടുന്നുണ്ട്. പ്രശ്‌നം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it