Latest News

ബാഗ്ദാദിലെ യുഎസ് എംബസിയില്‍ മിസൈല്‍ ആക്രമണം

ബാഗ്ദാദിലെ യുഎസ് എംബസിയില്‍ മിസൈല്‍ ആക്രമണം
X

ബാഗ്ദാദ്: ബാഗ്ദാദിലെ അമേരിക്കന്‍ എംബസി വളപ്പില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എംബസി കോംപ്ലക്‌സിനുള്ളിലെ ഹെലിപാഡിലാണ് മിസൈല്‍ പതിച്ച് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ എംബസി വളപ്പില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങളിലൊന്നായാണ് ബാഗ്ദാദിലെ ഈ എംബസി കോംപ്ലക്‌സ് അറിയപ്പെടുന്നത്.

ഇറാന്‍ അനുകൂല മിലീഷ്യകളുടെ ആക്രമണങ്ങള്‍ക്ക് മുന്‍പും ഈ എംബസി ലക്ഷ്യമായിട്ടുണ്ട്. സുരക്ഷാ സാഹചര്യങ്ങള്‍ കടുപ്പിച്ചതിനിടെ ഇറാഖിലുള്ള അമേരിക്കന്‍ എംബസി ലെവല്‍-4 സുരക്ഷാ മുന്നറിയിപ്പ് പുതുക്കിയിരുന്നു. പ്രദേശത്ത് ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it