- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിനില് കേരളത്തിലേക്ക് എത്തുന്നവര്ക്കും പാസ് നിര്ബന്ധം; പാസില്ലാതെ എത്തുന്നവര്ക്ക് നിര്ബന്ധിത ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീന്
മറ്റു മാര്ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില് അത് റദ്ദാക്കി റെയില്മാര്ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം.

ന്യൂഡല്ഹി: കേരളത്തിലേക്ക് വരാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ട്രെയിന് ടിക്കറ്റ് എടുക്കുന്നവര് പാസിന് വേണ്ടി 'കൊവിഡ്-19 ജാഗ്രത' പോര്ട്ടലില് അപേക്ഷ സമര്പ്പിക്കണമെന്ന് സംസ്ഥാന സര്ക്കാര്. മറ്റു മാര്ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില് അത് റദ്ദാക്കി റെയില്മാര്ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. കൊവിഡ് 19 ജാഗ്രതാ പോര്ട്ടലില് പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര് 14 ദിവസം നിര്ബന്ധിത ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീനില് പോകേണ്ടിവരുമെന്നും സര്ക്കാര് വ്യക്തമാക്കി.
ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില് ഉള്പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള് പാസിനുള്ള അപേക്ഷയില് ഒറ്റഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്, എത്തേണ്ട സ്റ്റേഷന്, ട്രെയിന് നമ്പര്, പിഎന്ആര് നമ്പര് എന്നിവ നിര്ബന്ധമായും രേഖപ്പെടുത്തണം.
കേരളത്തിലിറങ്ങുന്ന റെയില്വെ സ്റ്റേഷനുകളില് വിശദാംശങ്ങള് പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര് 14 ദിവസത്തെ നിര്ബന്ധിത ഹോം ക്വാറന്റീനില് പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്റീന് പാലിക്കാത്തവരെ നിര്ബന്ധമായും ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീനില് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്പരിശോധനകള്ക്ക് വിധേയരാക്കും.
റെയില്വെ സ്റ്റേഷനില്നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന് ഡ്രൈവര് മാത്രമുള്ള വാഹനങ്ങള് അനുവദിക്കും. ഇത്തരം വാഹനങ്ങളില് സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര് ഹോം ക്വാറന്റീന് സ്വീകരിക്കേണ്ടതുമാണ്. റെയില്വെ സ്റ്റേഷനില്നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്ടിസി സര്വീസ് നടത്തും. ആള്ക്കാരെ കൂട്ടിക്കൊണ്ടുപോകാന് റെയില്വെ സ്റ്റേഷനില് വരുന്ന വാഹനങ്ങള് പാര്ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില് കെഎസ്ആര്ടിസി സര്വീസ് നടത്തും.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ജാവോ പെഡ്രോയ്ക്ക് ഡബിള്; ഫ്ലൂമിനെന്സിനെ വീഴ്ത്തി ...
9 July 2025 7:26 AM GMTപരിപ്പ് കറി കേടായി, ക്യാന്റീന് കോണ്ട്രാക്ടറുടെ മുഖത്തടിച്ച് ശിവസേന...
9 July 2025 7:18 AM GMTഐസിസി അമ്പയര് ബിസ്മില്ല ജാന് ഷിന്വാരി മരിച്ചു
9 July 2025 7:06 AM GMTഗസയില് നിന്നുള്ള നായ്ക്കള് ഭീഷണിയെന്ന് ജൂത കുടിയേറ്റക്കാര്
9 July 2025 6:58 AM GMTകീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി
9 July 2025 6:36 AM GMTസ്വർണവിലയിൽ ഇടിവ്
9 July 2025 6:22 AM GMT