Sub Lead

കൊവിഡ്: രാജ്യത്ത് 9.36 ലക്ഷം രോഗികള്‍; ആകെ മരണം 24,309

നിലവില്‍ 3.19 ലക്ഷം ആളുകളാണ് ചികില്‍സയിലുളളത്.

കൊവിഡ്: രാജ്യത്ത് 9.36 ലക്ഷം രോഗികള്‍; ആകെ മരണം 24,309
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതര്‍ 9.36 ലക്ഷമായി. 24,309 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 29,429 പേര്‍ക്കാണ്. പുതുതായി 582 ആളുകളാണ് മരിച്ചത്. 5.92 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.19 ലക്ഷം ആളുകളാണ് ചികില്‍സയിലുളളത്.

മഹാരാഷ്ട്രയില്‍ പുതിയതായി 6,741 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2.67 ലക്ഷമായി. 213 പേര്‍ മരിച്ചതോടെ ആകെ മരണം 10,695 ആയി.1.07 ലക്ഷമാണ് നിലവില്‍ മഹാരാഷ്ട്രയിലെ ആകെ കേസുകള്‍. മുംബൈയില്‍ ഇന്നലെ 969 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5,402 പേരാണ് ഇതുവരെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം 40,000 ത്തില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 1,656 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഭൂരിഭാഗവും അഞ്ച് ജില്ലകളില്‍ നിന്നാണ് വന്നത് ഗാസിയാബാദ് (182), ഗൗതം ബുദ്ധ നഗര്‍ (167), ലഖ്നൗ (152),ജാണ്‌സി (137). കാണ്‍പൂര്‍ നഗര്‍ (97), ഗോരഖ്പൂര്‍ (58) എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങള്‍.





Next Story

RELATED STORIES

Share it