Sub Lead

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് മര്‍ദ്ദനം; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

മൂന്ന് അസി. പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെയും ഇതരജില്ലകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് മര്‍ദ്ദനം; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
X

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിങി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൂട്ടസ്ഥലംമാറ്റം. തടവുകാരുടെ വ്യാപക പരാതിയുടെയും ജയില്‍ ഡോക്ടറുടെ പരിശോധനാ റിപോര്‍ട്ടിന്റെയും വെല്‍ഫയര്‍ ഓഫിസര്‍മാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് അസി. പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെയും ഇതരജില്ലകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടോടെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. രാവിലെ 10.30 മുതല്‍ 12 വരെയാണ് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് വിയ്യൂര്‍ ജില്ലാ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. തടവുകാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനവിവരങ്ങള്‍ അറിഞ്ഞത്. പരിശോധനയ്ക്കു മണിക്കൂറുകള്‍ക്കു ശേഷം തന്നെ നടപടിയെടുത്ത് ഉത്തരവിറങ്ങുകയും ചെയ്തു.




Next Story

RELATED STORIES

Share it