Sub Lead

ടൂള്‍ കിറ്റ് കേസ്: അറസ്റ്റിനെതിരായ മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം വേണമെന്നും അതുവരെ പോലിസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ടൂള്‍ കിറ്റ് കേസ്: അറസ്റ്റിനെതിരായ മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി
X

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം വേണമെന്നും അതുവരെ പോലിസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

നികിതയ്ക്ക് സംരക്ഷണം നല്‍കരുതെന്ന് ഡല്‍ഹി പോലിസ് ഇന്നലെ ഹര്‍ജി പരിഗണിക്കവേ കോടതിയില്‍ വാദിച്ചിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയില്‍ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷയ്ക്ക് നിയമസാധുത ഇല്ലെന്നായിരുന്നു വാദം. എന്നാല്‍ ഇത് കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് ഇരുവിഭാഗത്തെയും കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം കേസില്‍ ഡല്‍ഹി പോലിസ് വാറന്റ് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് ശാന്തനു മുളുകിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it