Sub Lead

ടിപ്പു സുല്‍ത്താന്റെ പിസ്റ്റളുകളും റൈഫിളും 19.43 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി

ടിപ്പു സുല്‍ത്താന്റെ പിസ്റ്റളുകളും റൈഫിളും 19.43 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി
X

ലണ്ടന്‍: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ രണ്ടു പിസ്റ്റളുകളും ഒരു റൈഫിളും 19.43 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി. ഇസ്‌ലാമിക ലോകത്തേയും ഇന്ത്യയിലെയും ആര്‍ട് എന്ന പേരില്‍ സോത്ത്ബീസ് കമ്പനി നടത്തിയ ലേലത്തിലാണ് ഒരു സ്വകാര്യ വ്യക്തി ഇവ ലേലത്തില്‍ വാങ്ങിയത്. ശ്രീരംഗപട്ടണത്തെ അസദ് അമീന്‍ ടിപ്പുസുല്‍ത്താന് വേണ്ടി പ്രത്യേകമായി നിര്‍മിച്ച വെള്ളി കെട്ടിയ രണ്ട് ഫ്‌ളിന്റ് ലോക്ക് പിസ്റ്റളുകളും സയ്യിദ് അലി നിര്‍മിച്ച വെള്ളികെട്ടിയ ഒരു ഫ്‌ളിന്റ് ലോക്ക് റൈഫിളുമാണ് ലേലത്തില്‍ പോയത്.











ബ്രിട്ടീഷ് കൊളോണിയല്‍ സൈന്യം 1799ല്‍ ശ്രീരംഗപട്ടണം കോട്ട ഉപരോധിച്ച് ടിപ്പുസുല്‍ത്താനെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച് കൊണ്ടുപോയതാണ് ഈ ആയുധങ്ങള്‍.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ ലൈബ്രറിയിലെ 16ാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ കൈയ്യെഴുത്തുപ്രതി 10 കോടി രൂപയ്ക്കും ലേലത്തില്‍ പോയി.









മുഗള്‍കാലത്തെ പച്ചനിറത്തിലുള്ള ഒരു അക്കിക്കല്ല് 1.6 കോടി രൂപയ്ക്കും വിറ്റുപോയി. സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ മഹാരാജ രഞ്ജിത് സിംഗിനെ ചിത്രീകരിച്ച ഒരു പെയിന്റിങ് 11 കോടി രൂപയ്ക്കും ലേലത്തില്‍ പോയി.



Next Story

RELATED STORIES

Share it