Sub Lead

കോട്ടയം മെഡിക്കല്‍ കോളജില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു, വാര്‍ഡ് അടച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു, വാര്‍ഡ് അടച്ചു
X

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡിലെ തറയില്‍ പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവര്‍ സ്ഥലത്തെ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. 18ാം വാര്‍ഡിലെ രോഗികളെ പിന്നീട് പുതിയ കാഷ്വല്‍റ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ വാര്‍ഡുകളിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it