Sub Lead

ടിക് ടോക്ക് നിരോധനം നിലവില്‍ വന്നു

ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി

ടിക് ടോക്ക് നിരോധനം നിലവില്‍ വന്നു
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോക്ക് നിരോധനം നിലവില്‍ വന്നു .ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം പുറപ്പെടുവിച്ചത്. നിരോധനം ഏര്‍പ്പെടുത്തിയ ശേഷം, ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ നീക്കം ചെയ്തു. എന്നിരുന്നാലും, ഇത് ഇതിനകം തന്നെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍, ഡെസ്‌ക്ടോപ്പ് വെബ്സൈറ്റ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളിലും ടിക്ക് ടോക്ക് അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്

ആപ് തുറക്കാന്‍ നോക്കുമ്പോള്‍ നിരോധനത്തെ കുറിച്ച് വിവരിക്കുന്ന നോട്ടിസ് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. 'പ്രിയ ഉപഭോക്താക്കളെ, 59 ആപ്പുകള്‍ നിരോധിക്കുക എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കുകയാണ് ഞങ്ങള്‍. ഇന്ത്യയിലുള്ള ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനാണു പ്രാധാന്യം നല്‍കുന്നത്' എന്നാണു ടിക്ടോക് ആപ്പ് തുറക്കുമ്പോള്‍ കാണിക്കുന്നത്. പുതിയ വിഡിയോകള്‍ ലോഡ് ചെയ്യാനുള്ള ഓപ്ഷനു പകരം നെറ്റ് വര്‍ക് എറര്‍ എന്നാണു പ്രത്യക്ഷപ്പെടുന്നത്.

ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.


Next Story

RELATED STORIES

Share it