പാട്ടവയലില്‍ വീടിനകത്ത് പുള്ളിപ്പുലി; അത്യാഹിതം ഒഴിവായത് തലനാരിഴക്ക്

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാര്‍ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ പുലിയെ കണ്ടത്.

പാട്ടവയലില്‍ വീടിനകത്ത് പുള്ളിപ്പുലി;  അത്യാഹിതം ഒഴിവായത് തലനാരിഴക്ക്

പാട്ടവയല്‍: പുലി ഭീതി ഒഴിയാതെ വയനാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വീട്ടിനകത്താണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാര്‍ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ പുലിയെ കണ്ടത്.

മുരള്‍ച്ച കേട്ടതിനെതുടര്‍ന്ന് രാഹിന്റെ മകള്‍ നടത്തിയ പരിശോധനയിലാണ് കട്ടിലനടിയില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് തമിഴ്‌നാട് മുക്കട്ടി റെയിഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. പ്രദേശത്ത് പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ജില്ലയില്‍ ആഴ്ചകള്‍ക്കിടെ രണ്ട് പുലികള്‍ കെണിയില്‍ കുടുങ്ങിയിരുന്നു.കല്‍പ്പറ്റ നഗരസഭാ അതിര്‍ത്തിയിലെ ഗൂഡലായിക്കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലും, മേപ്പാടി താഴെ അരപ്പറ്റയിലെ ഹാരിസണ്‍ എസ്‌റ്റേറ്റിന്റെ തോട്ടത്തില്‍ പന്നിക്ക് വെച്ച കെണിയിലുമായിരുന്നു പുലി കുടുങ്ങിയത്. താഴെ അരപ്പറ്റയില്‍ കഴിഞ്ഞ ദിവസം പുലിക്കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു.

RELATED STORIES

Share it
Top