Sub Lead

റാന്നിയെ വിറപ്പിച്ച കടുവ ഒടുവില്‍ കൂട്ടില്‍

റാന്നിയെ വിറപ്പിച്ച കടുവ ഒടുവില്‍ കൂട്ടില്‍
X

റാന്നി: റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ രണ്ട് മാസത്തോളമായി കറങ്ങിനടന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്.

മേയാന്‍ വിട്ടിരുന്ന ആടിനെ ഇന്നലെ കടുവ പിടികൂടിയിരുന്നു. പിന്നീട് ആടിന്റെ ജഡം കൂടിന് സമീപത്തു നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ജഡം കൂട്ടില്‍ വച്ചതോടെയാണ് കടുവ ഇത് ഭക്ഷിക്കാനെത്തുകയും കൂട്ടില്‍ കുടുങ്ങുകയും ചെയ്തത്. കഴിഞ്ഞ മാസം 9ന് കടുവയെ കുമ്പളത്താമണ്ണിലെ വീടിന് സമീപത്ത് കണ്ടിരുന്നു. പിന്നാലെ ഒരു വളര്‍ത്തു നായയെ കടുവ പിടികൂടുകയും ചെയ്തു. വളര്‍ത്തു നായയെ കൊന്ന് പകുതി ശരീരം തിന്നുതീര്‍ത്താണ് കടുവ അന്ന് മടങ്ങിയത്. ക്യാമറ സ്ഥാപിച്ച് കടുവയെന്ന് ഉറപ്പിച്ച ശേഷമാണ് ഒക്ടോബര്‍ 28ന് വനം വകുപ്പ് കൂട് വച്ചത്.

Next Story

RELATED STORIES

Share it