ഒരാളെകൂടി കടുവ കടിച്ചു കൊന്നു; ഭീതി ഒഴിയാതെ കന്നട ഗ്രാമം
വനത്തിന് സമീപം താമസിക്കുന്ന തിമ്മാനഹൊസല്ലി ഗോത്ര വിഭാഗത്തില്‍ പെട്ട കഢ്ഢി എന്ന യുവാവിനെയാണ് കടുവ കടിച്ചു കൊന്നത്.

ബെംഗളൂരു: കര്‍ണാടകയില്‍ കടുവയുടെ അക്രമത്തില്‍ ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. നാഗരഹോള്‍ ദേശീയ പാര്‍ക്കിനു പുറത്താണ് സംഭവം. വനത്തിന് സമീപം താമസിക്കുന്ന തിമ്മാനഹൊസല്ലി ഗോത്ര വിഭാഗത്തില്‍ പെട്ട കഢ്ഢി എന്ന യുവാവിനെയാണ് കടുവ കടിച്ചു കൊന്നത്. ദേശീയ പാര്‍ക്കിലെ ഡിബി കുപ്പെ റേഞ്ചില്‍പെട്ട തിമന്ന ഹോസാഹള്ളി എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്ത് കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇത്.
രണ്ട് ദിവസം മുമ്പ് ചിന്നപ്പ എന്നയാളും ഈ മേഖലയില്‍ കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെനിന്നു മൂന്നു കി.മീറ്റര്‍ മാറിയുള്ള ഹുല്ലു മുത്തുലുവിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.തുടര്‍ച്ചായയ രണ്ടാം അക്രമണത്തോടെ പ്രദേശം ഭീതിയിലാണ്.
കഡ്ഡിയുടെ താടിയെല്ലും മുഖവും കടിച്ചെടുത്ത രീതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMTതൃശൂര് കാട്ടൂരില് നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്ത്ഥിനിയുടെ...
24 Sep 2023 6:12 AM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMT