Sub Lead

നാടന്‍ ബോംബുകളും കഞ്ചാവുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ശാസ്തവട്ടം ലാലു വധക്കേസിലും കൊലപാതകശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ അഴൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വിളവീട്ടില്‍ ഒട്ടകം എന്ന രാജേഷ്(32), കൂട്ടാളികളായ ഇടയ്‌ക്കോട് ഊരുപൊയ്കയില്‍ കുര്യനെന്ന വിനീത്(25), ചെമ്പക മംഗലം സ്വദേശി മണിക്കുട്ടനെന്ന പ്രതീഷ് (20) എന്നിവരാണ് പിടിയിലായത്.

നാടന്‍ ബോംബുകളും കഞ്ചാവുമായി  കൊലക്കേസ് പ്രതിയുള്‍പ്പെടെ  മൂന്നുപേര്‍ പിടിയില്‍
X

ചിറയിന്‍കീഴ്: അഴൂരില്‍ ബോംബുകളും മാരകായുധങ്ങളും കഞ്ചാവുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി.അഞ്ച് നാടന്‍ ബോംബും ആയുധങ്ങളും ഒന്നരക്കിലോ കഞ്ചാവുമാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്.

ശാസ്തവട്ടം ലാലു വധക്കേസിലും കൊലപാതകശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ അഴൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വിളവീട്ടില്‍ ഒട്ടകം എന്ന രാജേഷ്(32), കൂട്ടാളികളായ ഇടയ്‌ക്കോട് ഊരുപൊയ്കയില്‍ കുര്യനെന്ന വിനീത്(25), ചെമ്പക മംഗലം സ്വദേശി മണിക്കുട്ടനെന്ന പ്രതീഷ് (20) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകീട്ട് ആറ്റിങ്ങല്‍ എക്‌സൈസ് സി.ഐ രാജേഷിന്റെ നേതൃത്വത്തില്‍ അഴൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. അഴൂര്‍ ക്ഷേത്രം , പെരുങ്കുഴി, ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ഇവര്‍ ചില്ലറ വില്‍പ്പനയ്ക്കുള്ള കഞ്ചാവുമായി എത്തുന്നതിനിടെയാണ് പിടിയിലായത്.

ചിറയിന്‍കീഴ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്, പ്രിവന്റീവ് ഓഫിസര്‍മാരായ സുരേഷ്, താജുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിനു, അജിത്ത്,ആഷിന്‍, വിനു, രാധാകൃഷ്ണപിള്ള എന്നിവരുള്‍പ്പെട്ട എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേഹ പരിശോധനയിലാണ് ഇടുപ്പില്‍ ഒളിപ്പിച്ച വെട്ടുകത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളും ബൈക്കില്‍ സൂക്ഷിച്ച നാടന്‍ ബോംബും കണ്ടെത്തിയത്.കൂലിത്തല്ല്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ ഒട്ടകം രാജേഷ് സ്വയ രക്ഷയ്ക്കായി കരുതിയിരുന്നതാണ് ബോംബും ആയുധങ്ങളുമെന്ന് എക്‌സൈസ് പറഞ്ഞു. ബോംബുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ചിറയിന്‍കീഴ് പോലിസിന് കൈമാറി. ബോംബ് സ്വയം നിര്‍മ്മിച്ചതാണെന്ന് രാജേഷ് സമ്മതിച്ചു.

ബോംബുണ്ടാക്കിയതിനും ആയുധങ്ങള്‍ കൈവശം വച്ചതിനും ഇവര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് പിടികൂടിയ എക്‌സൈസ് അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനുശേഷം കസ്റ്റഡി അപേക്ഷ നല്‍കി ബോംബ് കേസില്‍ പോലിസ് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിറയിന്‍കീഴ് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it