Sub Lead

ക്രിസ്തു മതവിശ്വാസികളായ മൂന്ന് പേര്‍ ഹിന്ദുധര്‍മം സ്വീകരിച്ചതായി ഹിന്ദു സേവാകേന്ദ്രം

ക്രിസ്തു മതവിശ്വാസികളായ മൂന്ന് പേര്‍ ഹിന്ദുധര്‍മം സ്വീകരിച്ചതായി ഹിന്ദു സേവാകേന്ദ്രം
X

ആലപ്പുഴ: ക്രിസ്തു മത വിശ്വാസികളായ മൂന്ന് പേര്‍ ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച് സ്വധര്‍മം സ്വീകരിച്ചതായി ഹിന്ദു സേവാ കേന്ദ്രം. ദേശ വ്യാപകമായി മത പരിവര്‍ത്തനത്തിനെതിരേ സംഘപരിവാര്‍ പ്രചാരണം ശക്തമാക്കുന്നതിനിടേയാണ് ആലപ്പുഴയില്‍ മൂന്ന് പേരെ മതം മാറ്റിയിരിക്കുന്നത്.


ആലപ്പുഴ ജില്ലയിലെ നെടുമുടി സ്വദേശികളായ ഒരു യുവതിയും രണ്ട് യുവാക്കളും ഹിന്ദു മതം സ്വീകരിച്ചതായി സേവാ കേന്ദ്രം അവകാശപ്പെട്ടു. ഹിന്ദു സേവാ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അവര്‍ മതം മാറിയതെന്നും സേവാ കേന്ദ്രം അവരുടെ ഫേസ്ബുക്ക് പേജില്‍ അവകാശപ്പെട്ടു. മതം മാറിയവരുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

സ്വധര്‍മ്മത്തിലേക്ക് മടങ്ങുന്നവര്‍ക്ക് പുനരധിവാസവും സംരക്ഷണവും ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഹിന്ദു സേവാകേന്ദ്രം നല്‍കുന്നുണ്ടുന്നെന്നും പോസ്റ്റില്‍ പറയുന്നു.

Next Story

RELATED STORIES

Share it