Sub Lead

യുപി: കാണാതായ കുട്ടികളെ വെടിവച്ചു കൊന്ന നിലയില്‍ കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായ അസ്മ(8), അലിബ(7), അബ്ദുല്ല(8) എന്നീ കുട്ടികളെയാണ് വെടിവച്ചു കൊന്ന ശേഷം കുഴല്‍കിണറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്

യുപി: കാണാതായ കുട്ടികളെ വെടിവച്ചു കൊന്ന നിലയില്‍ കണ്ടെത്തി
X

ബുലന്ദ്ശഹര്‍: കാണാതായ കുട്ടികളെ വെടിവച്ചു കൊന്നു കുഴല്‍കിണറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടോടെ മേഖലയില്‍ നിന്നും കാണാതായ അസ്മ(8), അലിബ(7), അബ്ദുല്ല(8) എന്നീ കുട്ടികളെയാണ് വെടിവച്ചു കൊന്ന ശേഷം കുഴല്‍കിണറില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്നുരാവിലെ ദാത്തുരി ഗ്രാമത്തിലെ കുഴല്‍ കിണറിലാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത്.

വീടിനു സമീപത്തു കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്നു കുടുംബം പോലിസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. എഴുതിത്തയ്യാറാക്കിയാണ് പരാതി നല്‍കിയതെന്നും എന്നിട്ടും പോലിസ് പരാതി സ്വീകരിക്കാനോ കുഞ്ഞുങ്ങളെ തിരയാനോ ശ്രമിച്ചില്ലെന്നും കുടുംബം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടു ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്നും അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളെല്ലാം ഒരേ കുടുബത്തില്‍ പെട്ടവരാണെന്നും ഇതും അന്വേഷണ വിധേയമാക്കുമെന്നും ബുലന്ദ്ശഹര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് എന്‍ കൊലാഞ്ചി പറഞ്ഞു. സംഭവത്തില്‍ പോലിസിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടിട്ടുണ്ടെന്നു സമ്മതിച്ച അദ്ദേഹം കുറ്റക്കാര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it