Sub Lead

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് ഭീഷണി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ സമീപിച്ചു

ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിലൂടെ രാജീവ് ധവാന്‍ തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്ന് 88 കാരനായ പ്രഫസര്‍ കത്തില്‍ ആരോപിച്ചു. സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറയുന്നു.

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് ഭീഷണി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ സമീപിച്ചു
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ മുസ്‌ലിം പാര്‍ട്ടികളെ പ്രതിനിധീകരീച്ചതിന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. രാജീവ് ധവാന്‍ ചെന്നൈ ആസ്ഥാനമായുള്ള പ്രഫസര്‍ക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ക്രിമിനല്‍ അവഹേളനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മുസ്‌ലിം പാര്‍ട്ടികള്‍ക്കായി ഹാജരാകുന്നതില്‍ ഭീഷണിപ്പെടുത്തി പ്രഫ. എന്‍ ഷണ്‍മുഖത്തില്‍ നിന്ന് ഓഗസ്റ്റ് 14 ന് കത്ത് ലഭിച്ചതായി ധവാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിലൂടെ രാജീവ് ധവാന്‍ തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്ന് 88 കാരനായ പ്രഫസര്‍ കത്തില്‍ ആരോപിച്ചു. അഭിഭാഷകനെതിരേ ശാപവചനങ്ങള്‍ ചൊരിയുന്ന കത്തില്‍ ബാബരി മസ്ജിദ് കേസില്‍ ഹാജരാകുന്നതിലൂടെ മത നിന്ദക്ക് വില നല്‍കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറയുന്നു.

ഭീഷണിക്കത്ത് അഭിഭാഷകനെ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായും രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് കേസില്‍ ഇതുവരെ 15 ദിവസത്തെ വാദം കേള്‍ക്കുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പൂര്‍ത്തിയാക്കി.




Next Story

RELATED STORIES

Share it