Sub Lead

ചെങ്കൊടി പുതപ്പിച്ച് പിണറായി; പ്രിയ നേതാവിനെ കാണാന്‍ തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

മൃതദേഹം ഇന്ന് മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങയില്‍പ്പീടികയിലെ വസതിയിലെത്തിക്കും. പൂര്‍ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.

ചെങ്കൊടി പുതപ്പിച്ച് പിണറായി; പ്രിയ നേതാവിനെ കാണാന്‍ തലശ്ശേരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
X

കണ്ണൂര്‍: സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലശേരിയിലേക്ക് ജനപ്രവാഹം. പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് റോഡിന് ഇരുവശവും അണിനിരന്നത്.

വിലാപയാത്ര തലശേരി ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിലാപയാത്ര ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് തലശേരിയിലേക്ക് എത്തിച്ചേര്‍ന്നത്.

രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങയില്‍പ്പീടികയിലെ വസതിയിലെത്തിക്കും. പൂര്‍ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയില്‍ നിന്ന് കൊണ്ടുവരാനായത്. എയര്‍ ആംബുലന്‍സിനായുള്ള നടപടികളായിരുന്നു കാരണം.

രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം ആശുപത്രിയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. 11.20ഓടെ ബെംഗളൂരുവില്‍ എത്തിയ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Next Story

RELATED STORIES

Share it